NattuvarthaLatest News

കലാമണ്ഡലം ബാലസുബ്രഹ്മണ്യന് നാട്യധര്‍മി അവാര്‍ഡ്

നെടുമ്പാശേരി :നാട്യധര്‍മി പാറക്കടവിന്റെ പ്രഥമ മാട്ടാമ്പിള്ളി പരമേശ്വരമേനോന്‍ സ്മാരക നാട്യധര്‍മി പുരസ്‌കാരം കഥകളി കലാകാരന്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് സമ്മാനിച്ചു. മൂഴിക്കുളം സൗമിത്രം ഹാളിലെ ചടങ്ങില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി കെ നാരായണന്‍ മൊമെന്റോയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

നാട്യധര്‍മി പ്രസിഡന്റ് അഡ്വ. കെ എന്‍ കെ ശര്‍മ അധ്യക്ഷനായി. പി എന്‍ നാരായണപിഷാരടി, പാമ്പുംമേയ്ക്കാട് ജാതവേദന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. എം ജി രവീന്ദ്രന്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. നാട്യധര്‍മി സെക്രട്ടറി പി എന്‍ ആര്‍ പിഷാരടി സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി ജി നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

പഞ്ചരത്‌ന കീര്‍ത്തനാലാപനവും കലാമണ്ഡലം ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ രുക്മിണീസ്വയംവരം കഥകളിയും നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button