KeralaLatest News

അടിപിടി തടയാന്‍ പോലീസെത്തി; അരിശം മൂത്തയാള്‍ എസ്.ഐയെ മര്‍ദ്ദിച്ചു

മുളങ്കുന്നത്തുകാവ്: അടിപിടികൂടുന്നതറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയ്ക്കും മര്‍ദ്ദനം. സംഭവസ്ഥലത്തെത്തി അടിപിടികൂടുന്നവരോട് വിവരം ചോദിക്കുന്നതിനിടയില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. എതിരാളി രക്ഷപ്പെട്ടതിലുള്ള അരിശംമൂത്ത് അടിപിടികൂടിയിരുന്ന മറ്റെയാള്‍ ചോദ്യം ചെയ്യാനെത്തിയ എസ്.ഐ.യുടെ മുഖത്തടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് എസ്.ഐ. അമിര്‍ഷായ്ക്കാണ് അടിയേറ്റത്. പരിക്കുകളോടെ എസ്.ഐ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ മുളങ്കുന്നത്തുകാവ് അമ്മാന്‍കുഴി കടങ്ങോട് വീട്ടില്‍ കമല്‍ (29) ആണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ വെളപ്പായ റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി മദ്യപിച്ച് പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കുന്നത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായപ്പോഴാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതേ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ എ.ഐയെ കമല്‍ അടിക്കുകയായിരുന്നു. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

Tags

Post Your Comments

Related Articles


Back to top button
Close
Close