Latest NewsNattuvartha

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയില്‍ : പാസ്റ്ററിനെതിരെ പോക്‌സോ കേസ്

കല്‍പ്പറ്റ : അഞ്ചും ഏഴും വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ പിടിയില്‍. വയനാട്ടിലെ കല്‍പ്പറ്റയിലാണ് സംഭവം നടന്നത്. പാസ്റ്ററായ പടിഞ്ഞാറത്തറ മാഞ്ഞൂറ സ്വദേശി ചാക്കോ മനോജിനെയാണ് ഇന്നലെ രാത്രി പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഓട്ടോറിക്ഷയിലാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കെത്തിച്ചിരുന്നത്. ഇതിനിടെയാണ് പ്രതി കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പോക്‌സോ നിയമപ്രകാരം അഞ്ച് കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്തു വരികയായിരുന്നു. മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ മുഖാന്തരമാണ് പൊലീസ് കേസടുത്തത്.

Tags

Post Your Comments


Back to top button
Close
Close