IndiaLatest News

‘ശശി തരൂര്‍ പ്രണയ ഗുരു’ ; തരൂരിന്റെ കാമദേവ ദിനാശംസകൾക്ക് മറുപടിയുമായി മുക്താര്‍ അബ്ബാസ് നഖ്‍വി

കൃഷ്ണനും രാധയും പ്രണയാതുരരായി നില്‍ക്കുന്ന ചിത്രവും തരൂര്‍ ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: പ്രണയദിനത്തില്‍ വാലന്റൈന്‍സ് ഡേ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നവരെ ട്രോളിയ കോണ്‍ഗ്രസ് എംപി ശശി തരൂറിനു ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി. . സുഹൃത്തുമൊത്ത് പുറത്ത് പോവുമ്പോള്‍ ഏതെങ്കിലും സംഘ്പരിവാറുകാരന്‍ ഭീഷണിപ്പെടുത്തിയാല്‍ കാമദേവദിവസമാണെന്ന് പറഞ്ഞാല്‍ മതിയെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.കാമദേവ് ദിവസ് എന്ന ഹാഷ്ടാഗോടെയാണ് ലോക്‌സഭാംഗത്തിന്റെ ട്വീറ്റ്.

കൃഷ്ണനും രാധയും പ്രണയാതുരരായി നില്‍ക്കുന്ന ചിത്രവും തരൂര്‍ ഒപ്പം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ തരൂരിന്‍റെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി ഉടനെത്തി. ശശി തരൂര്‍ പ്രണയ ഗുരുവാണെന്നും വാലെന്‍ന്‍റൈസ് ദിനാഘോഷത്തെ എതിര്‍ക്കുന്നവരെ പ്രണയഗുരുവായ തരൂര്‍ നേരിടുമെന്നും മുക്താര്‍ അബ്ബാസ് നഖ്‍വി തിരിച്ചടിച്ചു

Tags

Post Your Comments


Back to top button
Close
Close