Latest NewsIndia

പ്രണയദിനത്തില്‍ ഈ കഫേയിലെത്തി നിങ്ങളുടെ മുന്‍ പങ്കാളിയുടെ ചിത്രം കത്തിക്കൂ, മധുര പലഹാരം സമ്മാനം നേടൂ

പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല, പ്രണയം തകര്‍ന്നവര്‍ക്കും കൂടിയുള്ള ദിനമാണ് ഇന്ന്. പ്രണയം തകര്‍ന്നവര്‍ അതിനെ കുറിച്ചോര്‍ത്ത് ദു:ഖിച്ചിരിക്കേണ്ട. നേരെ ബംഗളൂരുവിലേക്ക് വിട്ടോളു. ബംഗളൂരുവിലെ ഒരു കഫേയില്‍ പ്രണയം തകര്‍ന്നവര്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. കൊരാമംഗലയിലെ ‘റൗണ്ട് അപ് കഫെ’ ആണ് പ്രണയം തകര്‍ന്നവരെ ക്ഷണിക്കുന്നത്. പ്രണയ ദിനത്തില്‍ ഭക്ഷണത്തിന് ശേഷമുളള മധുര പലഹാരമാണ് കഫേ വാഗ്ദാനം ചെയ്യുന്നത്. പക്ഷെ സൗജന്യമായി പലഹാരം കിട്ടണമെങ്കില്‍ ഒരു കാര്യം ചെയ്യണമെന്നാണ് കഫേ അധികൃതര്‍ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ മുന്‍ കാമുകി/ കാമുകന്റെ ചിത്രം കഫേയില്‍ വെച്ച് കത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം. എങ്കില്‍ സൗജന്യമായി ഭക്ഷണശേഷമുളള മധുരപലഹാരം ലഭിക്കും. ഇന്‍സ്റ്റഗ്രാമില്‍ ഇത് സംബന്ധിച്ച് കഫേ അധികൃതര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കഫേയുടെ ഈ വേറിട്ട പരസ്യവും ആശയവും നിമിഷങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം പ്രണയിക്കുന്നവര്‍ക്കും കഫേയില്‍ ഫോട്ടോഷൂട്ടിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈ പ്രണയദിനം ഈ കഫേയില്‍ പോകുമെന്ന് പ്രണയിക്കുന്നവരും പ്രണയം തകര്‍ന്നവരും പരസ്യത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close