Latest NewsIndia

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് രാഹുല്‍

ന്യൂഡല്‍ഹി:   ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകരതയെ ഒന്നിച്ച്‌ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്റണി, ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പം എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയെയും ഇന്ത്യക്കാരെയും വിഭജിക്കാനുള്ള ഭീകരരുടെ ശ്രമം ഒരു സെക്കന്‍ഡ് സമയത്തേക്കു പോലും നടക്കാന്‍ പോകുന്നില്ല. ഭീകരതയ്‌ക്കെതിരെയുളള പോരാട്ടത്തില്‍ സൈനികര്‍ക്കും കേന്ദ്ര സര്‍ക്കാരനും പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുന്നു- രാഹുല്‍

എല്ലാ നടപടികളിലും കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. ഇപ്പോള്‍ സൈനികരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരാം. രണ്ടു ദിവസത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button