Latest NewsCricketSports

മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ്ബ്‌ പ്രസിഡന്‍റ്

ന്യൂ കാമ്പ്: മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ്‌ പ്രസിഡന്‍റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ. ക്ലബ്ബുമായുള്ള ലയണൽ മെസ്സിയുടെ പുതിയ കരാര്‍ പ്രതീക്ഷിക്കുന്നുവെന്നും ക്ലബ്ബുമായുള്ള മെസ്സിയുടെ ബന്ധം എല്ലാക്കാലത്തേക്കും നിലനില്‍ക്കുമെന്നും ബാഴ്സലോണ പ്രസിഡന്‍റ് പറഞ്ഞു.

നിലവിൽ ബാഴ്സലോണയുമായി മെസ്സിയ്ക്ക് 2 വര്‍ഷത്തെ കരാറാണ് ബാക്കിയുള്ളത്. കരിയര്‍ അവസാനിക്കുന്നതിനു മുന്നേ അര്‍ജന്‍റീനയിൽ ക്ലബ്ബ് ഫുട്ബോള്‍ കളിക്കണമെന്ന ആഗ്രഹം മെസ്സി വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button