KeralaLatest News

തിരുവനന്തപുരത്ത് കാനത്തെ മത്സരിപ്പിക്കണമെന്ന് ജില്ല കമ്മറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ   മത്സരിപ്പക്കണമെന്ന് സിപിഎം ജില്ലാ കമ്മറ്റിയില്‍ അഭിപ്രായം. ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാനം സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.

ശശി തരൂരില്‍ നിന്ന് മണ്ഡലം പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കഴിഞ്ഞ തെരഞ്ഞടുപ്പിലെ ദുഷ്പേര് ആവര്‍ത്തിക്കുമെന്നും ജില്ലാ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇടതുമുന്നണിയില്‍നിന്ന് തിരുവനന്തപുരത്ത് വര്‍ഷങ്ങളായി മത്സരിക്കുന്നത് സിപിഐയാണ്. ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ മണ്ഡലം തിരിച്ചുപിടിച്ച ചരിത്രവും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button