KeralaLatest News

ലഹരിഗുളികകളും കഞ്ചാവുമായി യുവാവ് പിടിയില്‍

ആലപ്പുഴ: : ലഹരിഗുളികകളും കഞ്ചാവുമായി യുവാവ് പിടിയില്‍. ബട്ടണ്‍ കിങ് എന്നറിയപ്പെടുന്ന റൂഫിന്‍ റിബറോ(21) ആണ് ആലപ്പുഴ എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍നിന്ന് 110 നൈട്രോസെപാം ഗുളികകളും കഞ്ചാവും കണ്ടെടുത്തു.തമിഴിനാട്ടില്‍ നാലാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ റൂഫിന്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ലഹരിഗുളിക കച്ചവടം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് വില്‍പ്പന. ആദ്യം സൗജന്യമായി ഗുളികകള്‍ നല്‍കി വിദ്യാര്‍ഥികളെ വലയിലാക്കിയശേഷമായിരുന്നു കാശുവാങ്ങിയുള്ള കച്ചവടം. ഒരു ഗുളികയ്ക്ക് 100 രൂപ എന്ന നിരക്കിലാണ് വില്‍പന.

രണ്ടാഴ്ചയായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ ഭാഗത്തേക്കുള്ള ട്രെയിനുകളില്‍ എക്സൈസ് പരിശോധന ശക്തമാക്കിയതിനാല്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തണ്ണീര്‍മുക്കം വഎക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എസ്. ബിനു, പ്രശാന്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്. സതീഷ്, ജി. ഫെമിന്‍, എന്‍.സാബു, പി.സി.ഗിരീഷ്, ഷിബു പി. ബെഞ്ചമിന്‍, പി.എച്ച്. പ്രവീണ്‍കുമാര്‍, സാജന്‍ ജോസഫ്, ഇ.ബി. സിയാദ്, പി. വിജയകുമാര്‍, ഡ്രൈവര്‍മാരായ വി.എസ്. ബെന്‍സി, സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button