Latest NewsIndia

ചെയ്തത് വലിയ തെറ്റ്- പ്രധാനമന്ത്രി: പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്രപദവി പിൻവലിച്ചു

പുല്‍വാമയില്‍ ഇന്നലെ സെെന്യത്തിനു നേരെയുണ്ടായ ഭീ കരാക്രമണത്തില്‍ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നിലെ അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി ഉടന്‍ തന്നെ നല്‍കുമെന്ന് പ്രധാനമന്ത്രി. പാക്കിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. വാണിജ്യതലത്തില്‍ പാകിസ്ഥാന് നല്‍കിയിരുന്ന എം.എഫ്.എന്‍ ( മോസ്‌റ്റ് ഫേവേര്‍ഡ് നേഷന്‍) പദവിയും ഇന്ത്യ റദ്ദാക്കി.

ലോകരാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാനെതിരെ നയതന്ത്രം കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.ഭീകരാക്രമണങ്ങള്‍ക്ക് സഹായം ലഭി ക്കുന്നത് പാക്കിസ്താനില്‍ നിന്നാണ്. അതിനാല്‍ പാക്കിസ്താനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുമെന്നും പാക്കിസ്താന്‍ സ്ഥാനപതിയെ വിളി ച്ചു വരുത്തി, പ്രതിഷേധം അറയിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി .പാക്കിസ്താനുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തിവെച്ചു. പാക്കിസ്താനുമായുള്ള സൗഹൃദബന്ധം പിന്‍വലിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

അക്രമണം നടത്തിയവരും സഹായിച്ചവരും വലിയ വില നല്‍കേണ്ടി വരുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അതെ സമയം പുല്‍വാമയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരര്‍ക്കുള്ള എല്ലാ പിന്തുണയും ഉടന്‍ നിറുത്തണമെന്നും ഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളം നല്‍കരുതെന്നും വെെറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ ആസ്ഥാനമായ ജെയ്‌ഷെ ഇ മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തെ അപലപിച്ച്‌ പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാക്കിസ്ഥാനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.

“സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഭീകരവാദസംഘടനകള്‍ക്കും അഭയവും പിന്തുണയും നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് യു.എസ് ആവശ്യപ്പെടുകയാണ്”-വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി പത്രകുറിപ്പില്‍ പറഞ്ഞു. തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച്‌ നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button