Latest NewsIndia

കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സ്ഥലം മാറ്റി

കൊല്‍ക്കത്ത: ശാരദചിട്ടിതട്ടിപ്പ് കേസില്‍ സിബിഐ ചോദ്യം ചെയ്ത കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് സ്ഥലം മാറ്റം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.അതേസമയം, ശാരദാ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐ രാജീവ് കുമാറിനെതിരെ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വാദം കോടതി ഫെബ്രുവരി 20 ന് കേള്‍ക്കും.

തിരഞ്ഞെടുപ്പ് അനുബന്ധമായി നിലവിലെ പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടാറുണ്ട്. ഈ നടപടി അനുസരിച്ചാണ് സ്ഥം മാറ്റം. മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഒരിടത്ത് ജോലി ചെയ്തവരെ ഉറപ്പായും സ്ഥലം മാറ്റണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ജനുവരി 20ന് ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ കൈമാറിയിരുന്നു.

1989 പശ്ചിമ ബംഗാള്‍ കേഡര്‍ ഐപിഎസ് ഉദ്ദ്യോഗസ്ഥനായ രാജീവ് കുമാറിനായിരുന്നു ശാരദ ചിട്ടി തട്ടിപ്പു കേസിന്റെ പ്രത്യേക അന്വേഷണ ചുമതല ഉണ്ടായിരുന്നത്. കേസില്‍ നഷ്ടപ്പെട്ട ഫയലുകളെക്കുറിച്ച് ചോദിച്ചറിയുവാന്‍ സിബിഐ രണ്ടു വട്ടം രാജീവ് കുമാറിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button