Latest NewsKeralaNattuvartha

കഞ്ചാവ് കടത്താൻ ശ്രമം : ബസ് യാത്രക്കാരന്‍ പിടിയിൽ

കല്‍പ്പറ്റ: കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ബസ് യാത്രക്കാരന്‍ പിടിയിൽ. എക്‌സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി. കാസിമിനെയാണ് (42) അറസ്റ് ചെയ്തത്. മൈസൂരില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസിലെ യാത്രക്കാരനായ ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവാണ് കണ്ടെടുത്തത്. കാട്ടിക്കുളം രണ്ടാം ഗേറ്റിലായിരുന്നു മൂന്ന് വകുപ്പുകളും സംയുക്ത പരിശോധന നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button