Latest NewsOmanGulf

സ്വദേശിവത്കരണം : വിദേശികൾക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കാൻ ഒരുങ്ങി ഗൾഫ് രാജ്യം

മസ്കറ്റ് : സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കാൻ ഒരുങ്ങി ഒമാൻ. ഇതിന്റെ ഭാഗമായി വിദേശി നഴ്‌സുമാരെ പിരിച്ചുവിട്ട് 200 വിദേശികൾക്ക് പകരം സ്വദേശി നഴ്‌സുമാർക്ക് നിയമനം നൽകുവാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. താൽപര്യമുള്ളവർക്ക് സ്വദേശികൾ അടുത്തമാസം മൂന്നിനും 14-നും ഇടയിൽ ആരോഗ്യ മന്ത്രാലയം റിക്രൂട്ട്‌മെന്റ് വിഭാഗത്തിൽ അപേക്ഷിക്കവാവുന്നതാണ്. ബുറൈമി, ഖസബ്, ജഅലാൻ ബനീ ബു അലി, സുഹാർ, ഹൈമ, സീബ്, ബോഷർ എന്നിവിടങ്ങളിലും ഖൗല ഹോസ്പിറ്റൽ, മസ്കത്ത് റോയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലായിരിക്കും നിയമനം.

2017 ഡിസംബർ അവസാനം വരെയുള്ള കണക്കുകൾ അനുസരിച്ചു ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ സ്വദേശികളാണ്. നഴ്‌സുമാരുടെ എണ്ണം 12 ശതമാനത്തിൽ നിന്ന് 62 ശതമാനമായി ഉയർന്നു. കൂടാതെ പൊതു ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് 70 ശതമാനമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button