Latest NewsIndia

കര്‍ശന നിയന്ത്രണം ; കശ്മീരില്‍ സെെനിക വാഹന വ്യൂഹങ്ങള്‍ കടന്നുപോകുന്ന റോഡുകളില്‍ ഇനി സിവിലിയന്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

ശ്രീനഗര്‍:  ഓരോ ഇന്ത്യന്‍ ജനതയേയും വേദനിപ്പിച്ച പുല്‍വാമയിലെസെെനികരുടെ വീരമൃത്യുവിനെ തുടര്‍ന്ന് ജമ്മുകാശ്മീരില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ സെെന്യം നടപ്പിലാക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ശ്രീനഗറില്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. സിആര്‍പിഎഫിന്‍റേതുള്‍പ്പടെ വലിയ സൈനിക വാഹനവ്യൂഹങ്ങള്‍ കടന്ന് പോകുമ്ബോള്‍ സിവിലിയന്‍ വാഹനങ്ങള്‍ക്ക് ഈ വീഥിയിലേക്ക് പ്രവേശനം നല്‍കില്ല എന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. ആര്‍മി കമാന്‍ഡര്‍, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പടെയുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. സൈനികവിഭാഗങ്ങളുടെ വന്‍ വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ ഇനി പ്രധാന റോഡുകളിലൊന്നിലും സിവിലിയന്‍ വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

പുല്‍വാമയ്ക്ക് കിലോമീറ്ററുകള്‍ക്കപ്പുറം മാത്രം താമസിച്ചിരുന്ന ഭീകരവാദി ആദില്‍ അഹമ്മദ് ധര്‍ ബോംബ് നിറച്ച സ്വന്തം വാഹനം സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ചാവേറാക്രമണം നടത്തിയത്. ഇത്തരം സാഹചര്യം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് സൈന്യം ജാഗ്രത പുലര്‍ത്തുന്നത്.

പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജവാന്‍മാരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ആശുപത്രിയിലെത്തി കണ്ടു. പാകിസ്ഥാന്‍റെയും ഐഎസ്‌ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്ന് രാജ്‍നാഥ് സിംഗ് ആ‌ഞ്ഞടിച്ചു. ‘ഇവരെ കണ്ടെത്തി ഒറ്റപ്പെടുത്തണം. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.’ – രാജ്‍നാഥ് സിംഗ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും ഇനി ജമ്മു കശ്മീര്‍. സുരക്ഷ കര്‍ശനമാക്കും. അതിര്‍ത്തിയില്‍ എന്ത് തരത്തിലുള്ള തിരിച്ചടി നല്‍കണമെന്നതില്‍ തിരക്കിട്ട ചര്‍ച്ചകളാണ് ദില്ലിയില്‍

അന്താരാഷ്ട്രതലത്തിലും നയതന്ത്രതലത്തിലും പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ പ്രധാനശക്തികളെയെല്ലാം നേരിട്ട് ബന്ധപ്പെട്ട് അതിനുള്ള ശ്രമം സജീവമാക്കുകയാണ് വിദേശകാര്യമന്ത്രാലയം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button