Latest NewsIndia

പ്രണയദിന ആഘോഷത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് കയറ്റുമതി ചെയ്തത് എത്ര രൂപയുടെ റോസാപ്പൂക്കള്‍ എന്നറിയണോ !

ഇന്ത്യയില്‍ നിന്നുള്ള പനിനീര്‍പ്പൂവിന് വിദേശ വിപണികളില്‍ പ്രത്യേകിച്ച്‌ ഇംഗ്ലണ്ടില്‍ പ്രിയമേറി. പ്രണയ ദിനത്തോടനുബന്ധിച്ചാണ് ഡിമാന്‍ഡ് പ്രകടമായി ഉയര്‍ന്നത്. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിന ആഘോഷങ്ങള്‍ക്കായി ഇതിനകം 27-30 കോടി രൂപയുടെ റോസാപ്പൂക്കള്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഫ്ലോറികള്‍ച്ചര്‍ പ്രൊഫഷണല്‍സിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം വാലെന്റിന്‍ദിന കയറ്റുമതിയില്‍ ഏഴു കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.

2018ല്‍ പ്രണയദിനത്തിന് 23 കോടിയുടെ റോസാപൂക്കളാണ് കയറ്റി അയച്ചത്. 2017ല്‍ ഇത് 19 കോടി രൂപയായിരുന്നുവെന്ന് സൊസൈറ്റി പ്രസിഡന്റ് പ്രവീണ്‍ ശര്‍മ്മ പറഞ്ഞു. ഇംഗ്ലണ്ടിന് പുറമെ ആസ്ട്രേലിയ, മലേഷ്യ, ന്യൂസീലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പൂക്കള്‍ കയറ്റി അയച്ചത്. 2019 പൂര്‍ത്തിയാകുമ്ബോള്‍ 70 കോടിയുടെ റോസാപ്പൂക്കള്‍ കയറ്റി അയക്കാന്‍ കഴിയുമെന്ന് പ്രവീണ്‍ ശര്‍മ്മ പറഞ്ഞു.

ഇത്തവണ നല്ല കാലാവസ്ഥ ആയതുകൊണ്ട് പ്രീമിയം ക്വളിറ്റി റോസാ പൂക്കള്‍ കൃഷി ചെയ്യാന്‍ കഴിഞ്ഞു. ഒരു റോസാ പൂ ഉണ്ടാക്കുന്നതിന് പത്തു മുതല്‍ 12 രൂപ വരെ ചെലവ് വരുന്നുണ്ട്. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 25 മുതല്‍ 50 രൂപ വരെ വില ലഭിക്കും. അതുകൊണ്ട് പൂ കര്‍ഷകര്‍ക്ക് ഈ സീസണില്‍ മികച്ച നേട്ടം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button