Latest NewsIndia

ബിജെപിക്ക് പിന്തുണ നല്‍കാമെന്ന് ശിവസേന : എന്നാൽ ഈ ഉപാധികൾ സമ്മതിക്കണം

ബിജെപി കേന്ദ്രങ്ങൾ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പിന്തുണയ്ക്കായി ബിജെപിക്കു മുന്നില്‍ കടുത്ത ഉപാധികളുമായി ശിവസേന. കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഭാഗമാകണമെങ്കില്‍ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിപദം നല്‍കണമെന്നാണ് പ്രധാനആവശ്യം. ബിജെപിയുമായി ശിവസേന വീണ്ടും സഖ്യത്തിലേക്കെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍, എന്‍ഡിഎയുടെ ഭാഗമായി തുടരാന്‍ ചില കടുത്തഉപാധികളാണ് ബിജെപിക്കു മുന്നില്‍ ശിവ സേന വച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്, പിന്നാലെയെത്തുന്ന നിയമസഭാതിരഞ്ഞെടുപ്പിലും ഒന്നിച്ചുനില്‍ക്കാം. പക്ഷെ, മുഖ്യമന്ത്രിപദം ശിവസേനയ്ക്ക് വേണം. ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചാല്‍, ലോക്സഭാതിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കും. സഖ്യംതുടരണമെങ്കില്‍ മഹാരാഷ്ട്രയിലെ പകുതിയിലധികം ലോക്സഭാസീറ്റുകളില്‍ മല്‍സരിക്കാന്‍ അവസരം നല്‍കണമെന്നും സേന ആവശ്യപ്പെടുന്നു.

സേനയു‌ടെ പിന്തുണയില്‍ മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ മഹാരാഷ്ട്രയില്‍ അടുത്തത് ശിവസേന മുഖ്യമന്ത്രിയായിരിക്കുമെന്ന, പാര്‍ട്ടി എംപി സഞ്ജയ് റാവത്തിന്റെ പ്രസ്താവന ഈ ഉപാധികള്‍ക്ക് തെളിവാണ്.എന്നാൽ ബിജെപി കേന്ദ്രങ്ങൾ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു ഇലൿഷനുകളിലും ബിജെപി ഒറ്റയ്ക്കാണ് നിന്നത്,

shortlink

Related Articles

Post Your Comments

Related Articles


Back to top button