KeralaLatest News

മോഷ്ടിച്ച 19 പവൻ സ്വർണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ

കാഞ്ഞങ്ങാട് : മോഷ്ടിച്ച 19 പവൻ സ്വർണം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ
ഫെബ്രുവരി 10-നാണ് ഒഴിഞ്ഞവളപ്പിലെ ഒ.വി.രമേശന്റെ വീട്ടിൽ കവർച്ച നടന്നത്. 14 ന് രാവിലെ വീടിനു മുന്നിലെ തെങ്ങിൻചുവട്ടിലാണ് സ്വർണം ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

മുന്നിലെ വാതിൽ ഇളക്കിമാറ്റിയായിരുന്നു മോഷണം നടത്തിയത്. മുറിയിലെ കോൺക്രീറ്റ് തട്ടിന് മുകളിൽ ചാക്കിൽ ചുറ്റിക്കെട്ടി വലിയ വളയും ഒരു മാലയും സൂക്ഷിച്ചിരുന്നു. മറ്റ് ആഭരണങ്ങൾ ചെറിയ ബാഗിലിട്ട് ഷെൽഫിലും വച്ചിരുന്നു. താനും ഭാര്യയും മക്കളും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നുവെന്നും പുലർച്ചെയാണ് മോഷണം നടന്നതായി മനസ്സിലായതെന്നും പരാതിയിലുണ്ട്.

പോലീസ് അന്വേഷണം പ്രദേശ വാസികളിലേക്ക് നീങ്ങുന്നതിനിടയിലാണ് സ്വർണം കണ്ടെത്തിയത്. ഹൊസ്ദുർഗ് പോലീസെത്തി ആഭരണങ്ങൾ കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഹൊസ്ദുർഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതിയിൽ ഹാജരാക്കും. എന്നാൽ വീട്ടുകാരുടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button