Latest NewsIndia

പുൽവാമ ആക്രമണം; മോശം ഫേസ്ബുക്ക് കമന്റിട്ട ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി

ഡെ​റാ​ഡൂ​ണ്‍: പു​ല്‍​വാ​മ​യി​ലെ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ല്‍ മോ​ശം ഫേ​സ്ബു​ക്ക് കമന്റിട്ട ര​ണ്ടു വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി. ര​ണ്ട് സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ​യാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഡെ​റാ​ഡൂ​ണി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ത്ഥി​യെ സ​സ്പെ​ന്‍​ഡ് ചെയ്യുകയും മ​റ്റൊ​രു കോ​ള​ജി​ലെ എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യെ പു​റ​ത്താ​ക്കു​കയും ചെയ്‌തു. “പ​ബ്ജി ഗെ​യിം ഇ​ന്ന് യ​ഥാ​ര്‍​ത്ഥ്യ​മാ​യി” എന്നായിരുന്നു ഇതിലൊരു വിദ്യാർത്ഥി പോസ്റ്റിട്ടത്. ഇ​ത് മോ​ശം ക​മ​ന്‍റാ​ണെ​ന്നും മാ​പ്പ് പ​റ​യ​ണ​മെ​ന്നും മറ്റൊരു വിദ്യാർത്ഥി ആവശ്യപ്പെട്ടെങ്കിലും ഇയാൾ ചെവികൊണ്ടില്ല.

അ​തേ​സ​മ​യം, “Happy Valentine’s Day to 42 CRPF d***” എ​ന്ന മോ​ശം ക​മ​ന്‍റി​ട്ട​തി​നാ​ണ് എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാര്‍ത്ഥിയെ കോ​ള​ജി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​ത്. നാ​ട്ടി​ല്‍ അ​വ​ധി​യാ​ഘോ​ഷി​ക്ക​വേ​യാ​ണ് വി​ദ്യാ​ര്‍​ഥി ക​മ​ന്‍റി​ട്ട​ത്. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​യു​ട​ന്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്ക​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button