NewsIndia

ഓള്‍ ഇന്ത്യ റേഡിയോയെ ആമസോണ്‍ അലക്സാ വോയിസ് അസിസ്റ്റന്റിലെത്തിച്ചു

 

ഓള്‍ ഇന്ത്യ റേഡിയോ ഇനി അലക്സാ വഴി കേള്‍ക്കാം. ആകാശവാണി അടക്കമുള്ള 350 റേഡിയോ സ്റ്റേഷനുകളെ അലക്സാ വോയിസ് അസിസ്റ്റന്റിലെത്തിച്ച് ആമസോണ്‍. ലോകത്തിലെ തന്നെ ഏറ്റവും വലുതും പ്രചാരമുള്ളതുമായ വെര്‍ച്ച്വല്‍ അസിസ്റ്റന്റുകളില്‍ ഒന്നാണ് അലക്സാ.

ആകാശവാണി അലക്സയില്‍ എത്തുന്നതോടെ അലക്സയ്ക്ക് ഇന്ത്യയില്‍ മേല്‍ക്കൈ ഉണ്ടാകും. 14 ഭാഷകളിലായുള്ള ഓള്‍ ഇന്ത്യാ റേഡിയോയ്ക്കു പുറമേ റേഡിയോ സിറ്റി, റേഡിയോ വണ്‍ എന്നീ ചാനലുകളില്‍ നിന്നുള്ള ഷോകളും ഇനി അലക്സയില്‍ നിന്നു കേള്‍ക്കാം. ആമസോണിലെ അലക്സാ സ്‌കില്‍ സന്ദര്‍ശിച്ച് ഇഷ്ടമുള്ള റേഡിയോ സ്റ്റേഷനുകള്‍ കേള്‍ക്കുന്നതിനു പുറമേ റേഡിയോ സ്റ്റേഷന്‍ സ്‌കില്ലുകള്‍ ഇനേബിള്‍ ചെയ്യുകയും ചെയ്യാം.

കൂടാതെ ആമസോണ്‍ പ്രൈം മ്യൂസിക്കില്‍ ഗാന, സാവ്ന്‍, ഹംഗാമ തുടങ്ങിയ ഇന്ത്യന്‍ മ്യൂസിക്ക് സ്ട്രീമിങ്ങ് സേവനങ്ങളും സ്ട്രീം ചെയ്യാം. സ്മാര്‍ട്ട് ഫോണിലെ ആപ്ലിക്കേഷന്‍ പോലെ ഇക്കോയിലെ സംവിധാനങ്ങള്‍ക്ക് സ്‌കില്‍ കിറ്റ് എന്നു പറയപ്പെടുന്നു. എക്കോ ഉപയോഗം കൂടുതലാക്കാന്‍ സ്‌കില്‍ കിറ്റിനു സാധിക്കും. അലക്സാ സ്‌കില്‍സ് സ്റ്റോറില്‍ നിന്നു വേണ്ട സ്‌കില്‍ കിറ്റു ഡൗണ്‍ലോഡ് ചെയ്തു ആമസോണ്‍ ഇക്കോയില്‍ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button