NewsBusiness

ഹാവെൽസ്: സ്വിച്ചുകളുടെ നൂതന ശ്രേണി അവതരിപ്പിച്ചു

വിവിധ ഉപകരണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന വ്യത്യസ്ഥമായ സ്വിച്ചുകൾ ലഭ്യമാണ്

വിവിധ തരത്തിലുള്ള സ്വിച്ചുകളുടെ നൂതന ശ്രേണിയുമായി എത്തിയിരിക്കുകയാണ് ഹാവെൽസ് ഇന്ത്യ ലിമിറ്റഡ്. കേരള വിപണിയിൽ ക്രാബ്ട്രീ സിഗ്നിയ സ്വിച്ചുകളുടെ പുതിയ തരത്തിലുള്ള മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും രണ്ട് വിഭാഗങ്ങളിലാണ് പുതിയ സ്വിച്ചുകൾ അവതരിപ്പിച്ചിരിക്കുന്നത്. സിഗ്നിയ സ്മാർട്ട്, സിഗ്നിയ ലക്ഷ്വറി എന്നീ വിഭാഗങ്ങളിലാണ് സ്വിച്ചുകൾ വാങ്ങാൻ സാധിക്കുക.

വിവിധ ഉപകരണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന വ്യത്യസ്ഥമായ സ്വിച്ചുകൾ ലഭ്യമാണ്. സിഗ്നിയ സ്മാർട്ട് വിഭാഗത്തിന് കീഴിൽ രണ്ട്, നാല് റിലേ സ്വിച്ചുകൾ, സ്മാർട്ട്- സിംഗിൾ ചാനൽ പവർ സ്വിച്ച്, കർട്ടൻ റിലീസ്, സ്മാർട്ട് ഫാൻ റെഗുലേറ്റർ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: ‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു?

സിഗ്നിയ ഗ്രാൻഡ് സ്വിച്ച് വിഭാഗത്തിൽ വ്യത്യസ്ഥ ഫിനിഷ് ഉളള ശ്രേണികൾ ലഭ്യമാണ്. ഏതാണ്ട് 11ഓളം ഫിനിഷാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്, മെറ്റൽ പ്ലേറ്റുകൾ, ഗ്ലാസ് പ്ലേറ്റുകൾ, വുഡ് ഫിനിഷ് തുടങ്ങി നീണ്ട നിരയാണ് ഉള്ളത്. ആമസോൺ അലക്സ പോലുള്ള വോയിസ് അസിസ്റ്റന്റ് ഉപയോഗിച്ച് ഈ സ്വിച്ചുകളെ നിയന്ത്രിക്കാം എന്നതാണ് പ്രധാന പ്രത്യേകത.

shortlink

Related Articles

Post Your Comments


Back to top button