Latest NewsKeralaCrime

ബാലികയെ പീഡിപ്പിച്ച് നാടുവിട്ട മധ്യവയസ്‌കന്‍ അറസ്റ്റില്‍

 

തിരുവനന്തപുരം: കല്ലമ്പലത്തു നിന്നും ബാലികയെ പീഡിപ്പിച്ച ശേഷം നാടുവിട്ട മധ്യവയസ്‌ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിബു എന്ന് വിളിക്കുന്ന ഫ്രാന്‍സിസ് (46) ആണ് അറസ്റ്റിലായത്. കല്ലമ്പലം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി,അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫ്രാന്‍സിസിനെ അറസ്റ്റ് ചെയ്തത്.

പീഡന വിവരം പുറത്തായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് ഇയാള്‍ മലപ്പുറം തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്ന് മനസിലാക്കി. ഇവിടെയെത്തിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button