KeralaLatest NewsCrime

പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ചാവക്കാട്: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കണ്ണംപുള്ളി സന്തോഷ്‌കുമാര്‍ (53) ഇരട്ടപ്പുഴ കറുത്താണ്ടന്‍ രാജേഷ് (21 ) എന്നിവരെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴി പെണ്‍കുട്ടിയുമായി പരിചയപ്പെട്ട പ്രതികള്‍ പിന്നീട് പ്രലോഭിപ്പിച്ച് പലതവണകളായി ബൈക്കില്‍ കയറ്റി പലസ്ഥലങ്ങളില്‍ പോവുകയും ഒന്നിച്ചും, ഒറ്റക്കുമുള്ള വിവിധ ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തതായും പീഡനശ്രമം നടത്തിയതായും പോലീസ് പറഞ്ഞു.

കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. മുമ്പ് മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രാജേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഉപയോഗിച്ച ഫോണ്‍ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തിവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു. എസ് ഐ മാരായ കെ ജി ജയപ്രതീപ്, ആനന്ദന്‍, എ എസ് ഐ രാജേന്ദ്രന്‍, സി പി ഒ മാരായ ശ്യാം, ശ്രീനാഥ് , നസല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button