Latest NewsUAE

സലാലയിലേക്ക് വിമാന സർവീസുമായി ഗൾഫ് എയർ

മസ്‌ക്കറ്റ്: സലാലയിലേക്ക് വിമാന സർവീസുമായി ഗൾഫ് എയർ. ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും സലാല രാജ്യാന്തര വിമാനത്തളത്തിലേക്ക് ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 14 വരെയുള്ള ദിവസങ്ങളിലാണ് ഖരീഫ് സഞ്ചാരികളെ ലക്ഷ്യം വെച്ചുള്ള ഈ സർവീസ്. ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും സലാലയില്‍ സന്ദര്‍ശനത്തിനെത്തുന്ന ഗള്‍ഫ് പൗരന്‍മാരുടെയും പ്രവാസികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. ബഹ്‌റൈനില്‍ നിന്നുള്ള സഞ്ചാരികളിലും വർധനവുണ്ടായി. ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കൂടുതല്‍ പേരെ സലാലയിലേക്ക് ആകര്‍ഷിക്കാനാകുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button