KeralaLatest News

മുഖ്യമന്ത്രി വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കും

തിരുവനന്തപുരം•കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യൂ വരിച്ച മലയാളി സി.ആര്‍.പി.എഫ് ജവാന്‍ വിവി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച സന്ദര്‍ശിക്കും.

ഇന്ന് മന്ത്രി എ.കെ.ബാലന്‍, വി.മുരളീധരന്‍ എം.പി മുതലായവര്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

വസന്തകുമാറിന്റെ ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തുന്നതും കുട്ടികളുടെ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിലക്കുന്നതും അനുഭാവപൂര്‍വ്വം പരിഗിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിലും വസന്തകുമാറിന്റെ കുടുംബത്തിന് നല്‍കുന്ന സഹായത്തിന്റെ കാര്യത്തിലും ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button