Latest NewsIndia

മകളുടെ വിവാഹ ആഘോഷം വേണ്ടെന്ന് വച്ച് അച്ഛന്‍

വിവാഹ സല്‍ക്കാരത്തിനായുള്ള പണം പുല്‍വാമയില്‍ കൊലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സംഭാവന നല്‍കി

സൂറത്ത് : പുല്‍വാമയിലെ ചാവേറാക്രമണത്തെ തുടര്‍ന്ന് മകളുടെ വിവാഹ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച് പിതാവ്. മാത്രമല്ല വിവാഹ സല്‍ക്കാരത്തിനായി നീക്കി വച്ചിരുന്ന പണം പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് പിതാവ് സംഭാവനയായി നല്‍കുകയും ചെയ്തു. ഗുജറാത്തില്‍ നിന്നാണ് ഈ നല്ല വാര്‍ത്ത വന്നിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തിലെ വജ്രവ്യാപാരിയായ ദേവഷി മനേകാണ് സഹാനുഭൂതിയുടെ ഉത്തമ മാതൃകയായി മാറിയത്.

പതിനൊന്നു ലക്ഷം രൂപയാണ് ഇദ്ദേഹം വിവാഹ സല്‍ക്കാരം നടത്തുന്നതിനായി മാറ്റി വച്ചിരുന്നത്. എന്നാല്‍ സല്‍ക്കാരവും മറ്റ് ആഘോഷ പരിപാടികളും മാറ്റി വച്ച ശേഷം പണം പുല്‍വാമയില്‍ ജീവന്‍ ബല കൊടുത്ത് ജവാന്മാരുടെ കുടുംബത്തിന് നല്‍കുകയായിരുന്നു. ഈ തുകയ്ക്ക് പുറമേ അഞ്ചുലക്ഷം രൂപ സന്നദ്ധസംഘടനകള്‍ക്കും മനേക് സംഭാവന ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം പതിനഞ്ചിനായിരുന്നു മനേകിന്റെ മകള്‍ ആമിയുടെയും മീഠ് സാങ്വിയുടെയും വിവാഹം. പിറ്റേന്ന് സല്‍ക്കാരവും നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സല്‍ക്കാരം ഒഴിവാക്കാനും അതിനായി കരുതിയ തുക ജവാന്മാരുടെ കുടുംബത്തിനു നല്‍കാന്‍ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.

14ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെയാണ് പുല്‍വാമയില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. നാല്‍പ്പത് സി ആര്‍ പി എഫ് ജവാന്മാരാണ് ആക്രമണത്തില്‍ വീരമത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫിന്റെ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തു നിറച്ച കാര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ ഓടിച്ചുകയറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button