Latest NewsInternational

സ്വര്‍ണഖനി അപകടം;8 പേരെ രക്ഷപ്പെടുത്തി

ഹരാരെ: സ്വര്‍ണ്ണഖനിയില്‍ അകപ്പെട്ട 22 പേരുടെ മൃതദേഹം പുറത്തെടുത്തു. 8 പേരെ ജീവനോടെ രക്ഷപ്പെടുത്തി. പലരുടെയും നില ഗുരുതരമാണ്. സിംബാബ്‍വെയിലുണ്ടായ ഖനി അപകടത്തിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

അനധികൃതമായി സ്വര്‍ണം കുഴിച്ചെടുക്കുമ്ബോഴായിരുന്നു അപകടം. 70 ഓളം പേരാണ് ഖനിയില്‍ കുടുങ്ങിയത്. 100 മീറ്ററിലധികം താഴ്ചയിലാണ് ആളുകള്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button