KeralaLatest News

സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന്‌ അടിത്തറ : മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ നവകേരളത്തിന്‌ അടിത്തറയാണെന്ന്‌ കൃഷിവകുപ്പ്‌ മന്ത്രി അഡ്വ. വി.എസ്‌. സുനില്‍കുമാര്‍. സര്‍ക്കാരിന്റെ ആയിരംദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ വിശദ്ധീകരിച്ച്‌ രാമനിലയത്തില്‍ നടത്തിയ പ്രത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരം ദിനങ്ങള്‍കൊണ്ട്‌ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ക്കാണ്‌ തുടക്കമിട്ടിരിക്കുന്നത്‌. വികസനകാര്യത്തിലും സാമൂഹിക ക്ഷേമ കാര്യങ്ങളിലും ഒരേരീതിയില്‍ നേട്ടങ്ങള്‍ സാധ്യമായി. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ നിറവേറ്റാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. ഫണ്ട്‌ വിതരണത്തില്‍ എല്ലാ മണ്ഡലങ്ങള്‍ക്കും തുല്ല്യ പ്രാധാന്യം നല്‍കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്‌. കേരളത്തിന്റെ ചരിത്രത്തിലെ എറ്റവും വലിയ പ്രളയത്തെ അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ സര്‍ക്കാര്‍. ഇതിന്‌ എല്ലാ വിഭാഗം ജനങ്ങളുടേയും പങ്കാളിത്തം അനിവാര്യമാണ്‌.

ജനകീയ പങ്കാളിത്തം ആഘോഷങ്ങളില്‍ ഉറപ്പുവരുത്തും. കോള്‍ വികസനം, ജില്ലാ ആശുപത്രി വികസനം, സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ നിര്‍മ്മാണം, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്‌ നിര്‍മ്മാണം ഉള്‍പ്പടെ വലിയ നേട്ടങ്ങള്‍ ആയിരം ദിനങ്ങള്‍ക്കൊണ്ട്‌ ജില്ലയിലും യാഥാര്‍ഥ്യമായി. പ്രളയത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക്‌ 67 ശതമാനം പണവും നല്‍കികഴിഞ്ഞു. ബാക്കി തുക മാര്‍ച്ച്‌ മാസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക്‌ പ്രഖ്യാപിച്ച 6000 രൂപ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button