KeralaLatest News

കാസര്‍കോഡ് കൊ​ല​പാ​ത​കം; സിപിഎമ്മിന് പങ്കില്ലെന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി

കാ​സ​ര്‍​ഗോ​ഡ്:  പെ​രി​യ ക​ല്യോ​ട്ട് ര​ണ്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി​പി​എം.ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍ പ​റ​ഞ്ഞു. കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകത്തെ സിപിഎം അപലപിക്കുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നല്‍കണമെന്നും ബാലകൃഷ്ണന്‍ മാസ്റ്റര്‍  അഭിപ്രായപ്പെട്ടു.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെന്ന് തെളി‍‍ഞ്ഞാല്‍ പാ​ര്‍​ട്ടി​യില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലുളള കെെകള്‍ സിപിഎമ്മിന്‍റെതെന്ന് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചിരുന്നു.

പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാല്‍ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button