Latest NewsKerala

ദേവാലയത്തില്‍ നിന്ന് മങ്ങവെ വയോധകനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു

തിരുവനന്തപുരം: ദേവാലയത്തില്‍ നിന്ന് മടങ്ങവെ വയോധികനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കുഴിത്തറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായി. കാഞ്ഞിരങ്കോട്ട് സ്വദേശിയായ തോബിയാസാണ് അറസ്റ്റിലായത്.

രാത്രി വീടിന് സമീപത്തെ ദേവാലയത്തില്‍ നിന്ന് മടങ്ങുകയായിരുന്ന ശബരിമുത്തു(65)വിനെയാണ് തോബിയാസ് കൊലപ്പെടുത്തിയത്. വഴിയില്‍ തടഞ്ഞ് നിര്‍ത്തി കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

എന്നാല്‍ മുന്‍വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി തോബിയാസിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button