Latest NewsIndia

എന്റെ ഹൃദയത്തിൽ തീയാണ്; പുൽവാമ ഭീകരാക്രമണത്തിൽ മനസ് നീറി പ്രധാനമന്ത്രി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ നെഞ്ചില്‍ തീയാളുന്ന പോലെ എന്റെ ഹൃദയത്തിലും തീയാണെന്ന് അദ്ദേഹം പറയുകയുണ്ടായി. പുൽവാമയിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തരുടെയും ഓരോ കണ്ണീര്‍തുള്ളിക്കും മറുപടി നൽകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈന്യത്തെ വിശ്വാസത്തിലെടുത്തു ജനങ്ങൾ ക്ഷമ പാലിക്കണം. പുൽവാമയിൽ വീരമൃത്യു വരിച്ചവരുടെ ത്യാഗം വ്യഥാവിലാകില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

അതസമയം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീരില്‍ പലയിടത്തും സംഘർഷം ഉടലെടുക്കുകയുണ്ടായി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി ജമ്മുവിലെ പിഡിപി ഓഫിസ് പൊലീസ് സീൽ ചെയ്തു. പാർ‌ട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എത്തുന്നതിനു തൊട്ടുമുൻപാണ് ഓഫിസ് പൂട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button