Latest NewsUAETechnology

അടുത്തമാസം മുതല്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാൻ ഒരുങ്ങി ഗൾഫ് രാജ്യം

അബുദാബി: അടുത്തമാസം മുതല്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടാൻ ഒരുങ്ങി യുഎഇ. 5ജി നെറ്റ്‍വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതോടെ മാര്‍ച്ച് അവസാനം മുതൽ 5ജി സേവനം നല്‍കിത്തുടങ്ങുമെന്നു എത്തിസാലാത്ത്, ഡു കമ്പനികൾ അറിയിച്ചു. സേവനം ആരംഭിക്കാന്‍ തയ്യാറാണ് പക്ഷെ 5ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍മാതാക്കള്‍ വിപണിയിലെത്തിക്കാത്തതിനാലാണ് കാലതാമസം നേരിടുന്നതെന്നു എത്തിസാലാത്തും ഡുവും വ്യക്തമാക്കി.

ആദ്യ ഘട്ടം തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മൊബൈലുകളിലും ഫിക്സഡ് വയര്‍ലെസ് ഉപകരണങ്ങളിലും 5ജി ലഭ്യമാകും. തുടർന്ന് ഘട്ടംഘട്ടമായി രാജ്യം മുഴുവന്‍ സേവനം വ്യാപിപ്പിക്കുവാനാണ് പദ്ധതി. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ 500 5ജി ടവറുകള്‍ സ്ഥാപിക്കാനാണ് എത്തിസാലാത്തിന്റെ പദ്ധതിയെന്നും ഈ വര്‍ഷം അവസനാത്തോടെ 600 ടവറുകള്‍ കൂടി സ്ഥാപിക്കുമെന്നും മൊബൈല്‍ നെറ്റ്‍വര്‍ക്ക്സ് വൈസ് പ്രസിഡന്റ് സഈദ് അല്‍ സറൂനി അറിയിച്ചു.

എത്തിസാലാത്തിന്റെ 5ജി നെറ്റ്‍വര്‍ക്കില്‍ അഞ്ച് ജിബിപിഎസ് ആയിരിക്കും വേഗത. അതിവേഗ ആശയവിനിമയവും ഹൈ ഡെഫനിഷന്‍, 4കെ വീഡിയോ പ്ലേയിങ് സൗകര്യവും നെറ്റ്‍വര്‍ക്കില്‍ ലഭിക്കും. 5ജിയുടെ രംഗപ്രവേശത്തോടെ വീഡിയോ കാണുന്നതിനുള്ള ഡേറ്റാ ഉപയോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button