CinemaMollywoodNewsEntertainment

ഫഹദിന്റെ അതിരന്‍ ഫസ്റ്റ്‌ലുക്ക് പുറത്തു വിട്ടു

 

ഫഹദ് ഫാസില്‍ ചിത്രം ‘അതിരന്‍’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. വേഷ പകര്‍ച്ച കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന ഫഹദ് വേറിട്ടൊരു കഥാപാത്രവുമായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മോഹന്‍ലാല്‍ പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന് ഇതിനോടകം മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.

വിവേക് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന അതിരന്റെ തിരക്കഥ പി.എഫ് മാത്യൂസാണ്. ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അതിരന്‍. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button