KeralaLatest News

പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തില്‍ തീപിടുത്തം

കോട്ടയം: കോട്ടയത്ത് പ്രമുഖ ഗൃഹോപകരണ സ്ഥാപനത്തിന് തീപിടിച്ചു. തിരുനക്കരില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ സ്ഥാപനമായ ക്യൂആര്‍എസിലാണ് തീപിടുത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

തീ അണക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. അഗ്നിശമനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.അപകടത്തില്‍ ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button