KeralaLatest News

മിന്നല്‍ ഹര്‍ത്താല്‍: മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

കൊച്ചി: മിന്നല്‍ ഹര്‍ത്താലുകളില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ വാര്‍ത്തയാക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ ഇനിമുതല്‍ മാധ്യമങ്ങള്‍ക്കും കൂട്ടുത്തരവാദിത്വം ഉണ്ടാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമ വിരുദ്ധമായി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വാര്‍ത്തയാക്കുമ്പോള്‍ അത് നിയമ വിരുദ്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല മാധ്യമങ്ങള്‍ക്കുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം ഈ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേയ്ക്കു മാറ്റി. അന്ന് സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കൂടാതെ അടിയന്തരമായി തന്നെ ഹര്‍ത്താലിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ കെഎസ്ആര്‍ടിസി അടക്കമുള്ള പൊതു സര്‍വീസുകള്‍ പുനരാരംഭിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീല്‍ കുര്യാക്കോസ,് കാസര്‍കോട് യുഡിഎഫ് കണ്‍വീനര്‍ ജില്ലാ ചെയര്‍മാന്‍ എന്നിവര്‍ക്കരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button