KeralaLatest News

ഹാരിസണ്‍ മുറിച്ച് കടത്തിയത് 150ലേറെ മരങ്ങള്‍; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍

കൊല്ലം: ഹൈക്കോടതി ഉത്തരവ് മറി കടന്ന് കൊല്ലം തെന്‍മലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ മരങ്ങള്‍ മുറിച്ച് കടത്തി. 150ലേറെ റബ്ബര്‍ മരങ്ങള്‍ ഇവര്‍ രഹസ്യമായി മുറിച്ച് കടത്തിയതായാണ് പരാതി. ഹാരിസണ്‍ ഈസ്റ്റ്ഫീല്ഡ് ഡിവിഷനില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങളാണ് മുറിച്ചത്. നാട്ടുകാര്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്കികയിട്ടും ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

തെന്‍മല വനമേഖലയോട് അടുത്ത് കിടക്കുന്ന ഹാരിസണ്‍ പ്ലാന്റേഷനില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാത്രിയിലാണ് റബ്ബര്‍ മരങ്ങള്‍ മുറിച്ചത്. മരങ്ങള്‍ അപ്പോള്‍ തന്നെ ഇവിടെ നിന്നും കടത്തി. വിലക്കുണ്ടെങ്കിലും പ്ലാന്റേഷന്‍ അധികൃതര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കാറുണ്ടെന്ന് നാട്ടുകാരും സമ്മതിക്കുന്നു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി കൃഷി ചെയ്തു വരുന്ന തോട്ടങ്ങളിലെ റബര്‍ മരങ്ങള്‍ മുറിക്കുന്നതിനായുള്ള സീനിയറേജ് പണം പിടിക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഈ ഹര്‍ജി ശരിവച്ച് കൊണ്ട് നാഗമല, ഈസ്റ്റ് ഫീല്‍ഡ്, റിയാ, അമ്പനാട് എസ്റ്റേറ്റുകള്‍ ഹാരിസണ്‍ മലയാളം എന്നിവിടങ്ങളില്‍ നിന്നും റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തണമെന്ന് ഡിസംബര്‍ 28 ന് ജസ്റ്റിസ് അനുശിവരാമന്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ കോടതി ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ് ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയത്. വനമേഖലയില്‍ മറ്റ് ഭാഗങ്ങളിലും മരങ്ങള്‍ മുറിച്ചോയെന്നും സംശയമുണ്ട്.

————————-

shortlink

Post Your Comments


Back to top button