Latest NewsIndia

ധീര സെെനികരുടെ കുടുംബത്തിന് ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് – പഞ്ചാബ് എംഎല്‍എമാര്‍

ചണ്ഡി​ഗഡ്:  പുല്‍വാമയില്‍ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ ആത്മഹത്യ സ്വക്വാഡ് നടത്തിയ സ്ഫോടനത്തില്‍ വീരമൃത്യു വരിച്ച ധീര സെെനികരുടെ കുടുംബത്തിന് താങ്ങായി പഞ്ചാബിലെ എംഎല്‍എ മാര്‍.

ഒരു മാസത്തെ എംഎല്‍ എ മാരുടെ മുഴുവന്‍ ശമ്പളവും ധീര സെെനികരുടെ കുടുംബത്തിന് നല്‍കുമെന്ന് പ്രസ്താവന ഇറക്കിയിരിക്കുന്നത് . വീരമൃത്യു വരിച്ച 40 സെെനികരുടെ കുടുംബത്തിനും ഇവര്‍ താങ്ങാകും.

കോണ്‍​ഗ്രസ് എംഎല്‍എ പര്‍മിന്ദേര്‍ സിം​ഗ് പിങ്കിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഒരേ സ്വരത്തില്‍ ഈ തീരുമാനം കെെക്കൊണ്ടത്.

പുല്‍വാമയില്‍ കഴിഞ്ഞ ഫെബ്രുവരി 14 ന് 1500 ഓളം സെെനികരുമായി പോകുകയായിരുന്ന സെെനിക വാഹന വ്യൂഹത്തിന് നേരെയാണ് ജെയ്ഷെ ഭീകരന്‍ അത്യുഗ്ര സ്ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി വന്നിടിച്ചത്. കേരളത്തിനും തീര ദുംഖമായി വസന്ത കുമാറെന്ന സെെനികനും വീരമ്യത്യു വരിച്ചിരുന്നു.

ഇതോടെ കാശ്മീരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇനി മുതല്‍ സെെനിക വാഹന വ്യൂഹങ്ങള്‍ കടന്ന് പോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ കടത്തി വിടില്ല.

ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് , നടന്‍ അമിതാഭ് ബച്ചന്‍ തുടങ്ങിവരും വീരമ്യുത്യു വരിച്ച സെെനികരുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button