Latest NewsIndia

പുൽവാമ ഭീകരാക്രമണം; ട്രോളുകൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി സാനിയ മിർസ

പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പരസ്യമായി അഭിപ്രായപ്രകടനം നടത്താതിരുന്ന സെലിബ്രിറ്റികളെ അധിക്ഷേപിക്കുന്ന ട്രോളുകൾക്ക് ശക്തമായ മറുപടിയുമായി സാനിയ മിർസ. കശ്മീരിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനിലെ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുക കൂടി ചെയ്തതോടെ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെ വിവാഹം ചെയ്‌തതിന്റെ പേരിലും മറ്റും കടുത്ത ആക്രമണമാണ് സൈബർ ലോകം നടത്തിയത്.

സാനിയയുടെ വാക്കുകളിലൂടെ- ചില ട്രോളുകളെ നേരിടുകയെന്നു വച്ചാൽ അതത്ര ചെറിയ കാര്യമല്ല. സമൂഹമാധ്യമങ്ങളിലൂടെ പുൽവാമ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാതിരുന്ന കാരണം മൂലം സെലിബ്രിറ്റികളെ ട്രോളുന്നവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്. ലോകമെമ്പാടുമുള്ള സമൂഹമാധ്യമവേദികളിലൂടെ നടത്തുന്ന പ്രതികരണത്തിലൂടെ വേണോ സെലിബ്രിറ്റികൾ അവരുടെ ദേശഭക്തിയും രാജ്യസ്നേഹവും വെളിപ്പെടുത്താൻ?. എന്തുകൊണ്ടാണിങ്ങനെ?. തീവ്രവാദത്തിന് എതിരാണെന്ന് വിശ്വസിപ്പിക്കാൻ അതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയണമെന്നു ഞാൻ ചിന്തിക്കുന്നില്ല. തീർച്ചയായും തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവർക്കും എതിരാണ് ഞങ്ങൾ. മനസ്സിന് സമനിലയുള്ളവരെല്ലാം തന്നെ തീവ്രവാദത്തിനെതിരാണ്. എന്റെ രാജ്യത്തിനുവേണ്ടിയാണ് ഞാൻ ടെന്നീസ് കളിക്കുന്നത്. അങ്ങനെയാണ് ഞാന്‍ എന്റെ ദേശത്തെ സേവിക്കുന്നത്. എത്ര ദുഖം രേഖപ്പെടുത്തിയാലും രാജ്യത്തിനു സംഭവിച്ച നഷ്ടത്തിന് ശമനമുണ്ടാകില്ലെന്നും സാനിയ പറയുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന യഥാർഥ നായകർ അവരാണ്. ഫെബ്രുവരി 14 ഇന്ത്യയ്ക്ക് കരിദിനമാണ്. ഇനിയൊരിക്കലും ഇങ്ങനെയൊരു ദിനം ആവർത്തിക്കാതിരിക്കട്ടെ. ഒരിക്കലും മറക്കാനാവില്ല ഈ ദിവസം. രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാർഥിക്കുക എന്നതാണ് വെറുപ്പു പരത്തുന്നവരോട് പറയാനുള്ളതെന്നും സാനിയ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button