Latest NewsLife Style

കുട്ടികളുടെ സ്വഭാവം ഇനി പല്ല് നോക്കി പറയാം

 

പല്ലിന്റെ ഘടനയിലൂടെ മനസ്സിന്റെ അവസ്ഥ പ്രവചിക്കാനാകുമെന്ന് പുതിയ പഠനം. അമേരിക്കയിലെ മസാചൂസറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ മനോരോഗ വിദഗ്ധന്‍ ഡോ. എറിന്‍ ഡണ്ണിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കുഞ്ഞുങ്ങളുടെ കൊഴിഞ്ഞുവീണ പല്ലുകള്‍ വിശകലനം ചെയ്താല്‍ സ്വഭാവം മനസിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞിന് ഭാവിയില്‍ വിഷാദരോഗം, അമിത ഉത്കണ്ഠ, ബൈപോളാര്‍ ഡിസോഡര്‍ എന്നീ മനോരോഗങ്ങള്‍ വരാനുള്ള സാധ്യതയെക്കുറിച്ചും പല്ലുനോക്കിയുള്ള പഠനം സൂചന നല്‍കുമെന്നാണ് കണ്ടെത്തല്‍.

നേര്‍ത്ത ഇനാമലുള്ള പാല്‍പല്ലുകളുളള കുഞ്ഞുങ്ങള്‍ക്ക് പഠനവൈകല്യങ്ങളും ശ്രദ്ധക്കുറവും ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നാണ് പഠനം പറയുന്നത്. ആറ് വയസ്സുള്‌ല 37 കുഞ്ഞുങ്ങളുടെ കൊഴിഞ്ഞുവീണ പല്ലുകളാണ് വിധേയമാക്കിയത്.

ഹൈ റെസലൂഷന്‍ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയത്. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ ഞായറാഴ്ച ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button