KeralaLatest News

തൃശൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച്‌ കൊന്ന കേസ് – മൂന്ന് പേര്‍ പിടിയില്‍

തൃശ്ശൂര്‍:  കല്യാണ വീട്ടില്‍ പോയി മടങ്ങിയ യുവാവിനെ ആറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പോലീസ് വലയിലാക്കി. ജിതേഷ്, അഭിലാഷ്, നിതിന്‍ കൃഷ്ണ എന്നിവരാണ് പിടിയിലായത്. പൊറുത്തിശ്ശേരി സ്വദേശി 32 കാരനായ ബിബിനാണ് കൊല്ലപ്പെട്ടത് .ബാക്കിയുളള പ്രതികളെ പിടികൂടാനായുളള അന്വേഷണത്തിലാണ് എസ് ഐ കെ എസ് സുശാന്തിന്‍റെ നേതൃത്വത്തിലുളള സംഘം. ആറ് പേര്‍ക്കെതിരേയാണ് കാട്ടൂര്‍ പൊലീസില്‍ കേസ് ലഭിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച്ച രാത്രിയാണ് എടക്കുളം റബ്ബര്‍ മൂലയില്‍ സംഘം ചേര്‍ന്ന് 32-കാരനായ ബിബിനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ബിബിന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഞായറാഴ്ചയാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ബാറിന് മുന്നില്‍ ബിബിനും മറ്റൊരു സംഘവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുണ്ടായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. ഇരുചക്രവാഹനത്തിലെത്തിയ ബിബിനെ യാതൊരു പ്രകോപനവും കൂടാതെ കുറച്ച്‌ ആളുകള്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണുളളത്. ഇതിന്‍റെ തുടര്‍ച്ചയായാണോ വെള്ളിയാഴ്ച രാത്രി ബിബിന് നേരെയുണ്ടായത് എന്നാണോ പോലീസ് അന്വേഷിക്കുന്നത്. വൈരാഗ്യമാണ് ബിബിനെ കൊലപ്പെടുത്തുന്നതിന് കാരണമായതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button