Latest NewsInternational

കാണാതായ യുവതിയുടെ മൃതദേഹം 18 വർഷങ്ങൾക്ക് ശേഷം ഫ്രീസറിനുള്ളിൽ നിന്ന് കണ്ടെത്തി

ജാസ്മിന ഡൊമിനിക്ക് എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

ക്രൊയേഷ്യ; 18 വർഷം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം ഫ്രീസറിൽ ഒളിപ്പിയ്ച്ച നിലയിൽ കണ്ടെത്തി. ജാസ്മിന ഡൊമിനിക്ക് എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

2000 ൽ കോളേജിൽ പഠിയ്ക്കുന്ന സമയത്താണ് 23 വയസുകാരിയായ യുവതിയെ കാണാതായത്. കപ്പലിൽ ജോലിക്ക് പോകുമെന്ന് വീട്ടുകാരെ അറിയച്ച ശേഷം പിന്നീട് യുവതിയെ കാണാതാകുകയായരുന്നു.

എന്നാൽ യുവതിയുടെ മൃതദേഹം കണ്ടെത്തയത് സ്വന്തം സഹോദരിയുടെ വീട്ടിൽ നിന്നാണെന്നും അവരെ അറസ്റ്റ് ചെയ്തതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button