KeralaLatest News

കാസര്‍കോട് കൊലപാതകം; മാതാപിതാക്കളുടെ ദുംഖം കണ്ട് കണ്ണുനീര്‍ മറയ്ക്കാവാവാതെ ചെന്നിത്തലയും മുല്ലപ്പളളിയും

കാസര്‍കോട് :  കാസര്‍കോഡ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തെ കാണാനെത്തിയ വേളയിലാണ് ഇരുവരും സങ്കടം നിയന്ത്രിക്കാനാവാത്ത വിധം വിങ്ങിപ്പൊട്ടിയത്. കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ പൊട്ടിക്കരയുകയായിരുന്നു മുല്ലപ്പളളി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം രാജ് മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.

കൊലപാതകം നടത്തിയിട്ട് കയ്യൊഴിയുന്നത് സി.പി.എമ്മിന്റെ സ്ഥിരം രീതിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും മൃതദേഹങ്ങള്‍ പരിയാരത്തുനിന്ന് വിലാപയാത്രയായി കാസര്‍കോട് പെരിയയില്‍ എത്തിക്കും, ആറിടത്ത് പൊതുദര്‍ശനത്തിന് വെക്കും.

അക്രമികളുടെ വെട്ടേറ്റ് ശരത് ലാലിന്റെ കാലില്‍ ആഴത്തിലുള്ള 5 വെട്ടുകളില്‍ അസ്ഥികള്‍ വരെ തകര്‍ന്നു. കഴുത്തിനു ഇടത് ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റിരുന്നു. രക്ഷപ്പെട്ട് ഓടിയ കൃപേഷിനെ നെറുകയില്‍ ആണ് വെട്ടേറ്റത്. 11 സെന്റി മീറ്റര്‍ ആഴവും 2 സെന്റിമീറ്റര്‍ വീതിയും ഉള്ള മുറിവാണ് കൃപേഷിന്റെ മരണ കാരണമായത്.

ക്രൂരമായ കൊലപാതകത്തിന്റെ ചിത്രം വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇരുവരെയും വെട്ടി വീഴ്ത്തിയ സ്ഥലത്ത് വിരളടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന പൂര്‍ത്തിയാക്കി. അതേ സമയം പ്രതികളെ കുറിച്ചു നിലവില്‍ സൂചന ഇല്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു ശക്തമായ നടപടി ഉത്തര മേഖല ഐ.ജി ഉറപ്പ് നല്‍കി.

ഇരുവരെയും കൊല്ലും എന്നുറപ്പായ ഘട്ടത്തില്‍ നഷ്ടപരിഹാരം വരെ നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സിപിഎം വഴങ്ങിയില്ലെന്നു ശരത് ലാലിന്റെ ബന്ധുക്കള്‍ ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് പറ‍‍ഞ്ഞതായി റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button