Latest NewsIndia

ഒറ്റയടിയില്‍ വിറച്ചു സത്യങ്ങളെല്ലാം പറഞ്ഞ ഭീകരനാണ് മസൂദ് അസര്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: നാല്‍പതോളം സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിന് ഇടയാത്തിയ പുല്‍വാമ ചാവേറ്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ജയ്ഷെ മുഹമ്മദ് സ്ഥാപകനായ പാക് തീവ്രവാദി മൗലാന മസൂദ് അസ്ഹറിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ അ​വി​നാ​ഷ് മൊ​ഹ​ന​നേ​യ്. അസ്ഹര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ നടത്തിയ ചോദ്യം ചെയ്യലിന്‍റെ വിവരങ്ങളാണ് മൊഹ്നോയ് പുറത്തു വിട്ടിരിക്കുന്നത്.

1994 ഫെ​ബ്രു​വ​രി​യി​ല്‍ ദ​ക്ഷി​ണ കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ല്‍ വച്ച് പോ​ര്‍​ച്ചു​ഗീ​സ് പാ​സ്പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ച്‌ ബം​ഗ്ല​ദേ​ശ് വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്ക​വേ​യാ​ണ് അസര്‍ അ​റ​സ്റ്റി​ലാ​യ​ത്. അ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ആ​ദ്യ അ​ടി​യി​ല്‍ ത​ന്നെ അ​സ​ര്‍ വി​റ​ച്ചു​പോ​യെന്നും മെഹ്നോയ് വെളിപ്പെടുത്തി.  സി​ക്കിം മു​ന്‍ ഡി​ജി​പി കൂ​ടി​യാ​യ മെഹ്നോയ്ഷ് 20 വ​ര്‍​ഷം ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യി​ലാ​യി​രു​ന്നു.

1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഭീകരര്‍ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അസ്ഹറിനെ മോചിപ്പിച്ചു. ഇതിന് പിന്നാലെയാണ് അസ്ഹര്‍ ജയ്ഷെ ഇ മുഹമ്മദ് രൂപീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button