Latest NewsKerala

സിപിഎം കേരളത്തിലെ ഭീകര സംഘടനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിലെ ഭീകരസംഘടനയാണ് സിപിഎം.. കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ പൊലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി പരിശീലനം ലഭിച്ചവരാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചു.

സി.പി.എമ്മിന് ഡമ്മി പ്രതികളെ ഇറക്കുന്ന ശീലമുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തമ്മിലുള്ള ബന്ധം. ഇവര്‍ സ്റ്റാലിനിസ്റ്റുകളാണെന്നും ക്രിമിനല്‍ മനസ്സുള്ളവരാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇവരുടെ മനസ്സില്‍ പാവപ്പെട്ടവരോടും നിരാലംബരോടും പ്രത്യേകിച്ച് മനുഷ്യരോട് അല്പം പോലും കാരുണ്യമില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button