KeralaLatest News

പെരിയാറില്‍ യുവതിയെ പുതപ്പിലാക്കി കെട്ടി താഴ്ത്തിയത്  –  കേസ് പുരോഗതിക്കായി പുതു നീക്കവുമായി പോലീസ്

ആലുവ:  യുവതിയെ കൊലപ്പെടുത്തി പുതപ്പിലാക്കി കല്ല് വെച്ച് താത്ത് വെച്ചിരുന്ന കേസില്‍ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. കൊല നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മരിച്ചയാളെ തിരിച്ചറിയാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് നടപടി.

മൃതദേഹത്തില്‍ നിന്നും കിട്ടിയ വസ്ത്രങ്ങളുടെയും യുവതിയുടെ വായില്‍ തിരുകിയിരുന്ന തുണിയുടെയും ചിത്രങ്ങളാണ് പൊലീസ് പുറത്തു വിട്ടത്. വെള്ളനിറത്തില്‍ ആപ്പിള്‍ എന്ന് എംബ്രോയ്ഡറി വര്‍ക്ക് ചെയ്ത പച്ച കളറിലുള്ള ത്രീ ഫോര്‍ത്ത്, ഓക്ക് വാലി കന്പനി നിര്‍മ്മിച്ച്‌ നീല കളര്‍ ടോപ്പ് എന്നിവയാണ് കൊല്ലപ്പെട്ട യുവതി ധരിച്ചിരുന്നത്.വായില്‍ തിരുകിയിരുന്ന ചുരിദാര്‍ പാന്‍റിന്റെ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്.

വസ്ത്രങ്ങള്‍ കണ്ട് യുവതി ആരാണെന്ന് തിരിച്ചറിയുന്നവര്‍ എറണാകുളം റൂറല്‍ എസ്പിയെയോ, ആലുവ ഡിവൈഎസ്പിയെയോ, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലോ അറിയിക്കാനാണ് നിര്‍ദ്ദേശം.

മരിച്ച ആളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ കൊലയാളിയിലേക്ക് എളുപ്പത്തില്‍ എത്താമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button