Latest NewsBollywood

ഇത് അമ്മയ്ക്കുള്ള സല്‍മാന്റെ സമ്മാനം; കണ്ണ് തള്ളി ആരാധകര്‍

 

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ അമ്മയ്ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. രണ്ട് കോടിയോളം രൂപ വിലവരുന്ന പുതിയ റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ് ആണ് തന്റെ അമ്മ സല്‍മ ഖാന് താരം സമ്മാനമായി നല്‍കിയത്. മാത്രമല്ല ഇഷ്ട നമ്പറായ 2727 ഉം താരം അമ്മയുടെ വാഹനത്തിനായി സ്വന്തമാക്കി.

ലാന്‍ഡ് റോവര്‍ നിരയിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ്. ലാന്‍ഡ് റോവര്‍ എഎക്‌സ്റ്റെന്റഡ് വീല്‍ബേസിന്റെ 3.0 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിന്‍ പതിപ്പാണ് സല്‍മാന്‍ അമ്മയ്ക്കായി വാങ്ങിയത്. 255 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 8.3 സെക്കന്റുകള്‍ മാത്രം മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ വാഹനം കുതിക്കും. 5.2 മീറ്റര്‍ നീളമുള്ള എസ്യുവി രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ്. ഏകദേശം 2 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

അടുത്തിടെ താര സുന്ദരി ശില്‍പ ഷെട്ടിക്ക് ഭര്‍ത്താവ് റേഞ്ച് റോവര്‍ സമ്മാനിച്ചതും വാഹനലോകത്തെ കൗതുക വാര്‍ത്തയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button