KeralaLatest News

കര്‍ഷകര്‍ക്കായുളള കേന്ദ്രധനസഹായ പദ്ധതി – ആരോപണങ്ങളില്‍ വിശദീകരണവുമായി കൃഷിമന്ത്രി

തിരുവനന്തപുരം:  കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6000 രൂപയുടെ വാര്‍ഷിക ധനസഹായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്നുളള പ്രചാരണത്തിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കഴിഞ്ഞ ബജറ്റിലെ കേന്ദ്രസര്‍ക്കാരിന്‍റെ ജനപ്രിയ പ്രഖ്യാപനമായിരുന്ന കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്നായിരുന്നു സമൂഹമാധ്യമങ്ങളിലുളള പ്രചാരണം.

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അര്‍ഹരായ കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അപേക്ഷിക്കാമെന്നും അപേക്ഷിക്കേണ്ട അവസാന തിയതി നാളെ അവസാനിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയില്‍ ഇതുവരെ ഒരു ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഫെബ്രുവരി 24 മുതല്‍ പദ്ധതിയുടെ ആദ്യഗഡു നല്‍കിത്തുടങ്ങുമെന്നും കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

മേല്‍പ്പറഞ്ഞ വിഷയത്തില്‍ പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും വ്യാജ വാര്‍ത്തകളും ജനം വിശ്വസിക്കരുതെന്നും അര്‍ഹരായ ഒരു കര്‍ഷകന് പോലും ആനുകൂല്യം ലഭിക്കാതിരിക്കില്ലെന്നും കൃഷിമന്ത്രി ഓര്‍മ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button