Latest NewsKerala

68കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 54കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: 68 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 54 കാരനായ അയല്‍വാസി പിടിയില്‍. ചെങ്ങന്നൂരിലാണ് സംഭവം. മുളക്കുഴ സ്വദേശി രാജനാണ് പൊലീസിന്റെ പിടിയിലായത്. പീഡനശ്രമത്തിനിടെ ശരീരമാസകലം പരുക്കേറ്റ വൃദ്ധയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് സമീപമുളള കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന വൃദ്ധയെ രാജന്‍ വാതില്‍ തളളി തുറന്ന് അകത്ത് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉച്ചത്തില്‍ നിലവിളച്ച വൃദ്ധ കുതറിമാറാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ ഇവരുടെ ശരീരഭാഗങ്ങളില്‍ കടിക്കുകയും ചവിട്ടുകയും ചെയ്തു. ഈ സമയം വൃദ്ധയുടെ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് രാജനെ പിടികൂടി പൊലീസിന് കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button