Latest NewsMobile PhoneTechnology

ചൈനീസ് വിപണിയിലെ തിരിച്ചടി : പുതിയ പദ്ധതിയുമായി ആപ്പിള്‍

ചൈനീസ് വിപണിയിലെ തിരിച്ചടി മറികടക്കാൻ പുതിയ പദ്ധതിയുമായി ആപ്പിള്‍. ചുവന്ന നിറത്തിൽ ഫോണുകൾ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. നേരത്തെ ഐഫോണ്‍ എക്സ്ആര്‍ എന്ന മോഡലിൽ മാത്രമായിരുന്നു ചുവപ്പ് നിറത്തില്‍ അവതരിപ്പിച്ചിരുന്നത്. ഇതിനു പുറമെയാണ് വില കൂടിയ മോഡലുകളായ എക്സ് എസ്/മാക്‌സ് എന്നീ മോഡലുകളിലും ചുവപ്പ് നിറം ആപ്പിൾ നല്‍കുന്നത്.

APPLE IPHONE

ഈ മാസാവസാനം പുതിയ നിറത്തിലുള്ള ഫോണുകള്‍ എത്തുമെന്നാണ് റിപ്പോർട്ട്. ‘ചൈനാ റെഡ്’ എന്നാണ് ഈ വെരിയെന്‍റിന് ചൈനീസ് മാധ്യമങ്ങൾ നൽകുന്ന പേര്. ചുവപ്പു നിറത്തിലുള്ള ഐഫോണുകള്‍ ചൈനയില്‍ തന്നെയായിരിക്കും അവതരിപ്പിക്കുക. ഇവയ്ക്ക് സ്റ്റീല്‍ ബോഡിയായിരിക്കും നൽകുക. നിലവിലുള്ള ഫോണുകൾ മുഴുവൻ യൂണി ഗ്ലാസ് മോഡലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button