
ജനകീയ സര്‍ക്കാര്‍ ആയിരം ദിനം പിന്നിടുന്നതിന്റെ ഭാഗമായി മികവ്- 1000ദിനങ്ങള്‍ എന്ന പേരില്‍ ഫെബ്രുവരി 20 മുതല്‍ സംഘടിപ്പിക്കുന്ന ആയിരം ദിനാഘോഷങ്ങളുടെ സാംസ്‌കാരിക പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം കൈലാഷിന് കൈമാറികൊണ്ട് നഗരസഭ ചെയര്‍മാന്‍ കെ.ബാവഹാജി നിര്‍വ്വഹിച്ചു. തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ബാവഹാജി, തിരൂര്‍ ആര്‍.ഡി.ഒ മെഹറലി എന്‍.എം, തഹസില്‍ദാര്‍ പി.വി സുരേഷ്, അഡ്വ. പി. ഹംസക്കുട്ടി, പി. കുഞ്ഞിമുസ്സ, മുജീബ് താനാളൂര്‍, പിമ്പുറത്ത് ശ്രീനിവാസന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഉണ്ണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments