KeralaLatest News

കുഞ്ഞനന്തന് തെറ്റു ചെയ്‌തോ ഇല്ലയോ എന്നത് നിങ്ങളേക്കാളും എനിക്കറിയാം – മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം : കുഞ്ഞനന്തന് തെറ്റു ചെയ്‌തോ ഇല്ലയോ എന്നത്് നിങ്ങളെക്കാളും തനിക്കറിയാമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയെന്ന പേരില്‍ പിടിയിലായ സിപിഎം നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു കൊലക്കേസ് പ്രതിയെ ന്യായീകരിച്ച് മന്ത്രി ഇ.പി.ജയരാജന്റെ പ്രസ്ഥാവന.

ഒരു തരത്തിലും ഒരു അക്രമികളേയും സിപിഎം സംരക്ഷിച്ചിട്ടില്ലെന്നും കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവരെ കണ്ടെത്തും, നിയമത്തിന് മുന്നില്‍ കൊണ്ടു വരും, ആവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ ശക്തമായ നടപടിയുണ്ടാകും,ചിമേനിയില്‍ ആറു സഖാക്കള്‍ മരിച്ചതെങ്ങനെയെന്ന് മുല്ലപ്പള്ളിയോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button